Gold Rate Today: വില വർദ്ധനവിന് നേരിയ ശമനം; സ്വർണവില ഇടിഞ്ഞു

By Web Team  |  First Published Mar 15, 2023, 10:20 AM IST

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി സ്വർണവില 1840 രൂപ കൂടി. ഇന്ന് വിപണിയിൽ സ്വർണം വാങ്ങാൻ എത്തുന്നവർക്ക് അല്പമൊരു ആശ്വാസമെന്നപോലെ നേരിയ ഇടിവ് ഉണ്ടായിരിക്കുകയാണ്. 
 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,440 രൂപയായി. 

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 75 രൂപ വർദ്ധിച്ചിരുന്നു. വിപണിയിലെ വില 5305 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില അഞ്ച് രൂപ കുറഞ്ഞു. ഇന്നലെ 60 രൂപ വർദ്ധിച്ചിരുന്നു. വിപണി വില 4390 രൂപയാണ്. 

Latest Videos

undefined

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ  ഒരു ഗ്രാം വെള്ളിയുടെ വില രണ്ട് രൂപ വർദ്ധിച്ചിരുന്നു. വിപണി വില ഇന്ന് 72 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ് 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 - ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 07 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.  വിപണി വില 41,320 രൂപ
മാർച്ച് 08 - ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു.  വിപണി വില 40,800 രൂപ
മാർച്ച് 09 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.  വിപണി വില 40,720 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 41,120 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.  വിപണി വില 41,720 രൂപ
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,720 രൂപ
മാർച്ച് 13 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 41,960 രൂപ
മാർച്ച് 14 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.  വിപണി വില 42,520 രൂപ
മാർച്ച് 15 - ഒരു പവൻ സ്വർണത്തിന് 80 രൂപ kuranju.  വിപണി വില 42,440 രൂപ

 

click me!