Gold Rate Today: സ്വർണവിലയും വെള്ളി വിലയും ഒരുമിച്ച് വിശ്രമിച്ചു; വിപണി നിരക്ക് അറിയാം

By Web Team  |  First Published Oct 14, 2022, 10:09 AM IST

ഇന്നലെ ഉയർന്ന സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വെള്ളിയുടെ വിലയിലും മാറ്റമില്ല. സ്വർണത്തിന്റെയും വെള്ളിയുടെയും ഇന്നത്തെ വിപണി നിരക്ക് അറിയാം 
 



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ തുടർച്ചയായ  ഇടിവിന് ശേഷം വിലയിൽ ഇന്നലെ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സേവനത്തിന് ഇന്നലെ 10  രൂപയാണ് വർദ്ധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37400 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപയാണ് വർദ്ധിച്ചത്. ഇന്നത്തെ വിപണി വില 4675 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമില്ല. ഇന്നലെ 10 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3850 രൂപയാണ്.  

Latest Videos

undefined

Read Also : നിക്ഷേപകർക്ക് കോളടിച്ചു; പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്

 സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 


ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 38280 രൂപ
ഒക്ടോബർ 08    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 09    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 10    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 38080 രൂപ
ഒക്ടോബർ 11    -  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില - 37520 രൂപ
ഒക്ടോബർ 12    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 37320 രൂപ
ഒക്ടോബർ 12    -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില - 37400 രൂപ

click me!