ദീപാവലി വിപണിയിലെ വില കുറവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസം.
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയും ശനിയും സ്വർണവില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,360 രൂപയാണ്.
സ്വർണത്തിൽ നിക്ഷേപിച്ച നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ വില കുറയാനുള്ള കാരണം. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ നിക്ഷേപകർ കൂട്ടമായി പിൻവാങ്ങുകയായിരുന്നു. അതേസമയം, ദീപാവലി വിപണിയിലെ വില കുറവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകി.
undefined
ALSO READ: ട്രെൻഡായി ഹോർലിക്‌സ്, ബൂസ്റ്റ് സ്വീറ്റ്‌സ്; ദീപാവലി വിപണി പിടിക്കാൻ കച്ചവടക്കാർ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4600 രൂപയുമാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയായിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍
നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബർ 7 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബർ 8 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
നവംബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
നവംബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
നവംബർ 11 - ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
നവംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ