Gold Rate Today: വെള്ളിയുടെ വില മുകളിലേക്ക്; നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

By Web Team  |  First Published Sep 13, 2022, 10:25 AM IST

നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല, അതേസമയം വെള്ളി ആഭരണങ്ങൾക്ക് വിലയേറും. വെള്ളിയുടെ വില ഉയർന്നു. വിപണി നിരക്കുകൾ അറിയാം 


തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മാറാതെ തുടരുന്നു. കഴിഞ്ഞ ശനി മുതൽ സ്വർണവിലയിൽ മാറ്റമില്ല. അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവുണ്ടായിരുന്നു.  ഒരു പവൻ സ്വർണത്തിന്‍റെ ഇപ്പോഴത്തെ വിപണി വില (Today's Gold Rate) 37400 രൂപയാണ്.

Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം

Latest Videos

undefined

വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നിരുന്നു. തുടർന്ന് ഇന്ന് വരെ സ്വർണവില മാറിയിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വെള്ളിയാഴ്ച ഉയർന്നിരുന്നു.  10 രൂപയാണ് അന്ന് ഉയർന്നത്. പിനീട് ഇന്ന് വരെ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപയാണ് ഉയർന്നത്. ഇതോടെ  ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
 സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില -   37400  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 08 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 09 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില -   37400  രൂപ
സെപ്റ്റംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37400  രൂപ
സെപ്റ്റംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37400  രൂപ
സെപ്റ്റംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37400  രൂപ

Read Also:അദാനി കമ്പനിക്കെതിരെ അനിൽ അംബാനി; നൽകേണ്ടി വരിക 500 കോടി നഷ്ടപരിഹാരം

click me!