ദീപാവലി വിപണിയിൽ സ്വർണവില കുറഞ്ഞു. ആശ്വാസത്തിൽ ഉപഭോക്താക്കൾ.
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 360 രൂപയുടെ വലിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,440 രൂപയാണ്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ സ്വർണ്ണത്തിൽ മുതലിറക്കിയിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാനകാരണം. അതേസമയം, വില കുറവ് സ്വർണാഭരണ വിപണിയിൽ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്.
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4605 രൂപയുമാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍
നവംബർ 1 - ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 2 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
നവംബർ 3 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
നവംബർ 4 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 45,200 രൂപ
നവംബർ 6 - ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബർ 7 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബർ 8 - ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
നവംബർ 9 - ഒരു പവന് സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
നവംബർ 10 - ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
നവംബർ 11 - ഒരു പവന് സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ