Gold Rate Today: നവംബറിൽ ആദ്യമായി 38,000 കടന്ന് സ്വർണവില; വെള്ളിയും കുതിക്കുന്നു

By Web Team  |  First Published Nov 11, 2022, 10:07 AM IST

സ്വർണവില കുത്തനെ ഉയർന്നു. വെള്ളിയുടെ വിലയും ഉയർന്നു. വിപണിയിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം 
 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്  440 രൂപ വർദ്ധിച്ചിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38240  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4780  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 45 രൂപ ഉയർന്നു. 50 രൂപയാണ് വ്യാഴാഴ്ച ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 38240 രൂപയാണ്. 

Latest Videos

undefined

ALSO READ: കഴിഞ്ഞ 2 വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; 719 പേർ അറസ്റ്റിൽ.

വെള്ളിയുടെ വിലയും ഉയർന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് ഒരു രൂപ തന്നെ കൂടി. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നത്തെ വിപണി വില 66 രൂപയാണ്.  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

 ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
നവംബർ     09     -  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില - 37880 രൂപ
നവംബർ     09     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37880 രൂപ

click me!