Gold Rate Today: ഇന്നലെ രണ്ട് തവണ വീണു, ക്ഷീണം മാറ്റാൻ ഇന്ന് വിശ്രമിച്ച് സ്വർണവില

By Web Team  |  First Published Aug 11, 2022, 10:05 AM IST

ഇന്നലെ ഒരു ദിവസംകൊണ്ട് 480 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. രണ്ട് തവണയായാണ് സ്വർണവില കുറഞ്ഞത്.
 



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണ പരിഷ്കരിച്ച സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ രാവിലെ  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഉച്ചയായപ്പോൾ  ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടെ കുറഞ്ഞു. ഇന്നലെ ആകെ  കുറഞ്ഞത് 480 രൂപയാണ്.  മാറ്റമില്ലാതെ തുടരുന്നതിനാൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37,880 രൂപയാണ്. 

ശനിയാഴ്ചയും സ്വർണവില രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നു. ശേഷം ചൊവ്വാഴ്ച സ്വർണവില  320 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഇന്നലെ കുത്തനെ സ്വർണവില ഇടിഞ്ഞു. 

Latest Videos

undefined

Read Also: കിഴിവുകൾ വാഗ്ദാനം ചെയ്ത് വൻകിട ജ്വല്ലറിക്കാർ നടത്തുന്നത് പകൽ കൊള്ളയോ?

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില രണ്ട് തവണ കുറഞ്ഞു. ആദ്യം  35 രൂപ കുറഞ്ഞു. പിന്നീട് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ചൊവ്വാഴ്ച 40 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപയാണ് കുറഞ്ഞത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില -    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില -    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില -    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില -    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില -    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില -    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു       വിപണി വില -    37,720  രൂപ
\ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു         വിപണി വില -    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു         വിപണി വില -    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു       വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു          വിപണി വില-  38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില-   37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,760  രൂപ
ഓഗസ്റ്റ്   09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,360  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു      വിപണി വില -   38,080  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു       വിപണി വില -   37,880  രൂപ

click me!