Gold Rate Today: കുതിച്ചുചാട്ടത്തിനൊടുവിൽ വിശ്രമിച്ച് സ്വർണവില; കാലിടറി വെള്ളി

By Web Team  |  First Published Nov 10, 2022, 10:11 AM IST

വെള്ളിയുടെ വില കുറഞ്ഞു. സ്വർണവില മാറ്റമില്ലാതെ തുടർന്ന്. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണി ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്  440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37880 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 55 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു. 50 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3925 രൂപയാണ്. 

Latest Videos

undefined

ALSO READ : നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ്, എടിഎം സേവനങ്ങൾ സ്തംഭിച്ചേക്കും

വെള്ളിയുടെ വില ഇന്നലെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് വില കുറഞ്ഞു. ഇന്നലെ ഒരു രൂപ കൂടിയെങ്കിലും ഇന്ന് ഒരു രൂപ തന്നെ കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച  ഇന്നത്തെ വിപണി വില 66 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

 ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
നവംബർ     09     -  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില - 37880 രൂപ

click me!