Gold Rate Today; സ്വർണ്ണവും വെള്ളിയും വീണു; ഇന്നത്തെ വിപണി നിരക്കുകൾ അറിയാം

By Web Team  |  First Published Oct 10, 2022, 10:04 AM IST

സ്വർണവിലയും വെള്ളിയുടെ വിലയും ഇടിഞ്ഞു. കഴിഞ്ഞ ആഴ്ച കുത്തനെ ഉയർന്ന നിരക്കുകളാണ് ഇന്ന് ഇടിഞ്ഞത്. ഇന്നത്തെ വിപണി നിരക്കുകൾ ഇതാണ്
 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിലായി സ്വർണവില കുത്തനെ കൂടിയിരുന്നു.ഒരു പവൻ സ്വർണത്തിന്, തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം എന്നീ ദിവസങ്ങളിൽ ആകെ 1080 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38080 രൂപയാണ്. 

Read Also: ആമസോണിനെ വീഴ്ത്തി മീഷോ; മുൻപിൽ ഇനി ഫ്ലിപ്പ്കാർട്ട് മാത്രം

Latest Videos

undefined

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4785 രൂപയാണ്,.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 20  രൂപ വർദ്ധിച്ചു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3940 രൂപയാണ്.  

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്.ഇതോടെ  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്..ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 38280 രൂപ
ഒക്ടോബർ 08    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 09    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ

click me!