മൂന്ന് ദിവസങ്ങളിലായി 680 രൂപയാണ് സ്വർണത്തിന് ഉയർന്നത്. വെള്ളിയുടെ വിലയും മുകളിലേക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42680 രൂപയാണ്.
സെപ്റ്റംബർ 26 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. തുടർന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു സ്വർണവില എത്തിയത്.
undefined
ALSO READ: അര്‍ബണ്‍ സഹകരണ ബാങ്കുകളില്‍ സ്വർണം പണയം വയ്ക്കുന്നവർക്ക് നേട്ടം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5335 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4408 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,680 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം