അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണം റെക്കോർഡ് വിലയിൽ. സ്വർണ്ണവില ഇന്ന് പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52600 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്.
undefined
റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് വിലവർധനവ് ഉണ്ടായിട്ടുള്ളത്
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52600 രൂപ