Gold Rate Today: 42,000 ത്തിൽ നിലയുറപ്പിച്ച് സ്വർണവില; വമ്പൻ വീഴ്ചയ്ക്ക് ശേഷം ഉയർന്നു

By Web TeamFirst Published Oct 6, 2023, 11:29 AM IST
Highlights

12 ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. വമ്പൻ ഇടിവിന് ശേഷമുള്ള വില വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ 12  ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വർണവില കൂപ്പുകുത്തിയതോടെ  ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വർണവില ഇന്ന് 80 രൂപ ഉയർന്ന് 42000 ത്തിലേക്ക് എത്തി. 

ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5250 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4338 രൂപയുമാണ്. അതേസമയം,  വെള്ളിയുടെ വില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്ചകൊണ്ട്  5 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 73  രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. 

Latest Videos

ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി

കഴിഞ്ഞ പത്ത് ദിവസത്തെ  സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 23- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 26- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,800 രൂപ
സെപ്റ്റംബർ 27- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
സെപ്റ്റംബർ 28- ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 43,120 രൂപ
സെപ്റ്റംബർ 29- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 42,920 രൂപ
സെപ്റ്റംബർ 30- ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 42,680 രൂപ 
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 
ഒക്ടോബർ 2 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ 
ഒക്ടോബർ 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ 
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. . വിപണി വില 41,960 രൂപ 
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. . വിപണി വില 42,000 രൂപ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!