Gold Rate Today: വീണ്ടും ഉയർന്നു; ഓണവിപണിയിൽ സ്വർണവില കുതിക്കുന്നു

By Web Team  |  First Published Sep 6, 2022, 10:10 AM IST

സ്വർണവില തുടർച്ചയായ രണ്ടാം ദിനവും ഉയർന്നു. രണ്ട് ദിവസംകൊണ്ട് 200 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില അറിയാം 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്.  ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ശനിയാഴ്ചയും സ്വർണവില വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്  200  രൂപയാണ് അന്ന് ഉയർന്നത്.  ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37,520 രൂപയാണ്.

Read Also: എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ

Latest Videos

undefined

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 15 രൂപ ഉയർന്നു. ഇന്നലെ 10 രൂപയാണ് വർദ്ധിച്ചത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4690 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. ഇന്ന് 10 രൂപയാണ് ഉയർന്നത്. ഇന്നലെയും 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3875 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന്  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില  60 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില 
 
ഓഗസ്റ്റ്   23- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   37,600  രൂപ
ഓഗസ്റ്റ്   24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.       വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു..       വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു..     വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   28- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില -   37720  രൂപ
ഓഗസ്റ്റ്   30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില -   37800  രൂപ
ഓഗസ്റ്റ്   31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.        വിപണി വില -   37600  രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില -   37400  രൂപ

click me!