സ്വർണവില കുറഞ്ഞെങ്കിലും സ്വര്ണാഭരണപ്രേമികളുടെ നെഞ്ചിടപ്പ് കുറയുന്നില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44720 രൂപയായി.
അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 മായിരുന്നു ഇന്നലെ. എന്നാല്‍ ഇന്ന് സ്വർണവില 2011 ലേക്കെത്തി. രൂപയുടെ വിനിമയ നിരക്ക് ഉയർന്നു. ഡോളറിനെതിരെ 81.90 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് സ്വർണവില കുറയാന്‍ കാരണമായി.
undefined
ALSO RAED: വായ്പക്കാർക്ക് ആശ്വാസം! റിപ്പോ ഉയരില്ല, നിരക്ക് വർധന താൽക്കാലികമായി നിർത്തി എംപിസി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 95 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5590 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 90 രൂപ കൂടിയിരുന്നു. വിപണി വില 4685 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വിലയും ഉയർന്നിരുന്നു. രണ്ട് രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ALSO READ: ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ; സ്ഥാനമുറപ്പിച്ച് മുകേഷ് അംബാനി
ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44720 രൂപ