ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയിൽ സ്വർണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷമാണു വില മാറാതിരിക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്.
ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയിൽ സ്വർണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണി വില 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയാണ്.
undefined
വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.
ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,840 രൂപ
ജനുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
ജനുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ
ജനുവരി 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ജനുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ
ജനുവരി 6 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ