Gold Rate Today: വിശ്രമം കഴിഞ്ഞു, സ്വർണവില ഉയർന്നു; വിപണി നിരക്ക് അറിയാം

By Web Team  |  First Published Sep 5, 2022, 10:09 AM IST

ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു, ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില അറിയാം. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ശനിയാഴ്ച 200  രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37,400 രൂപയാണ്.

Read Also: ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്മാരെ നയിക്കുന്ന ഇന്ത്യൻ വംശജർ

Latest Videos

undefined

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ശനിയാഴ്ച  25 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3865 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില  60 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില 
 
ഓഗസ്റ്റ്   23- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   37,600  രൂപ
ഓഗസ്റ്റ്   24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.       വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു..       വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു..     വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   28- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില -   37720  രൂപ
ഓഗസ്റ്റ്   30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില -   37800  രൂപ
ഓഗസ്റ്റ്   31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.        വിപണി വില -   37600  രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ

click me!