മൂന്നാം ദിനവും സ്വർണവില ഉയർന്നു. വിപണിയിൽ വില 41000 കടന്നു. വെള്ളിയുടെ വില താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41000 കടന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വർണവില ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 41,040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. രണ്ട ദിവസമായി 65 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4240 രൂപയാണ്.
2020 ആഗസ്റ്റ് 5 ന് ശേഷമുളള ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5100 രൂപയായിരുന്നു സ്വർണ വില.
ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റെക്കോർഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്ന വില.
undefined
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 75 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ഡിസംബർ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39680 രൂപ
ഡിസംബർ 21 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 40,080 രൂപ
ഡിസംബർ 22 - ഒരു പവൻ സ്വർണത്തിന് 125 രൂപ ഉയർന്നു. വിപണി വില 40,200 രൂപ
ഡിസംബർ 23 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 39,760 രൂപ
ഡിസംബർ 24 - ഒരു പവൻ സ്വർണത്തിന് 125 രൂപ ഉയർന്നു. വിപണി വില 39,880 രൂപ
ഡിസംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,880 രൂപ
ഡിസംബർ 26 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 39,960 രൂപ
ഡിസംബർ 27 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,960 രൂപ
ഡിസംബർ 28 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 40,120 രൂപ
ഡിസംബർ 29 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,040 രൂപ
ഡിസംബർ 30 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 40,280 രൂപ
ഡിസംബർ 31 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 40,480 രൂപ
ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ