Gold Rate Today: കുതിച്ചുചാട്ടത്തിനൊടുവിൽ കുത്തനെ താഴേക്ക്; സ്വർണവില വീണ്ടും ഇടിഞ്ഞു

By Web Team  |  First Published Nov 4, 2022, 10:21 AM IST

സ്വർണവില ഇന്നും ഇടിഞ്ഞു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെയും സ്വർണവില  120 രൂപ കുറഞ്ഞിരുന്നു. വിപണിയിലെ ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം 



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. മിനിയാന്ന് കുത്തനെ ഉയർന്ന സ്വര്‍ണ വിലയാണ് ഇന്നലെയും ഇന്നും ഇടിഞ്ഞ് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായതെങ്കില്‍ ഇന്ന് രാവിലെ തന്നെ 60 രൂപയുടെ കുറവ് രേഖപ്പെടുത്തി.  മിനിയാന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയോളം വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ  വിപണി വില (Today's Gold Rate) 37,300 രൂപയാണ്.

ALSO READ: നിക്ഷേപർക്ക് ആഹ്ളാദ തിമിർപ്പ്; വീണ്ടും പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

Latest Videos

undefined

സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില  64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില - 37080 രൂപ
ഒക്ടോബർ 21     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില - 37000 രൂപ
ഒക്ടോബർ 22     -  ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു.        വിപണി വില - 37600 രൂപ
ഒക്ടോബർ 23     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                   വിപണി വില - 37600 രൂപ
ഒക്ടോബർ 24     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില - 37600 രൂപ
ഒക്ടോബർ 25     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില - 37480 രൂപ
ഒക്ടോബർ 26     -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു.        വിപണി വില - 37600 രൂപ
ഒക്ടോബർ 27     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.           വിപണി വില - 37680 രൂപ
ഒക്ടോബർ 28     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37680 രൂപ
ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.              വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     01      -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു          വിപണി വില - 37480  രൂപ
നവംബർ     02      -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു          വിപണി വില - 37360  രൂപ
നവംബർ     03      -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു          വിപണി വില - 37300  രൂപ

click me!