മൂന്ന് ദിവസംകൊണ്ട് 680 രൂപ കുറഞ്ഞ സ്വർണവില ഇന്നലെ കുത്തനെ ഉയർന്നിരുന്നു. ഇന്നത്തെ വിപണി നിരക്ക് ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്നലെ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate)37,320 രൂപയാണ്.
Read Also: യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്നലെ ഉയർന്നു, 25 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില
ഓഗസ്റ്റ് 23- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37,600 രൂപ
ഓഗസ്റ്റ് 24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 28- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37720 രൂപ
ഓഗസ്റ്റ് 30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 37800 രൂപ
ഓഗസ്റ്റ് 31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37600 രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37120 രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37320 രൂപ