സ്വർണവില കുത്തനെ ഇടിഞ്ഞു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. വിപണിയിലെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കൂടിയിരുന്നു.. ഇന്നത്തെ വിപണി വില 4670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3860 രൂപയാണ്.
undefined
ALSO READ: ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 20 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില - 37080 രൂപ
ഒക്ടോബർ 21 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37000 രൂപ
ഒക്ടോബർ 22 - ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില - 37600 രൂപ
ഒക്ടോബർ 23 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37600 രൂപ
ഒക്ടോബർ 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37600 രൂപ
ഒക്ടോബർ 25 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37480 രൂപ
ഒക്ടോബർ 26 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില - 37600 രൂപ
ഒക്ടോബർ 27 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 37680 രൂപ
ഒക്ടോബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37680 രൂപ
ഒക്ടോബർ 29 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 30 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 31 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37280 രൂപ
നവംബർ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37280 രൂപ
നവംബർ 01 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 37480 രൂപ