Gold Rate Today: സ്വർണാഭരണ വിപണിയിലേക്കാണോ? ഒരാഴ്ചത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം

By Web TeamFirst Published Sep 3, 2024, 10:37 AM IST
Highlights

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്.  നാല് ദിവസംകൊണ്ട് 360  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവില പവന് 200  രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്. 

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്.  നാല് ദിവസംകൊണ്ട് 360  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്. 

Latest Videos

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  90  രൂപയാണ്

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 27  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 28  -  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 29  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 30  - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ
ഓഗസ്റ്റ് 31  - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപ
സെപ്റ്റംബർ 1  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2  - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

click me!