മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുത്തനെ ഉയർന്നു. 680 രൂപയാണ് മൂന്ന് ദിവസംകൊണ്ട് ഇടിഞ്ഞത്. ഇന്നത്തെ വിപണി വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate)37,320 രൂപയാണ്.
Read Also: ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്മാരെ നയിക്കുന്ന ഇന്ത്യൻ വംശജർ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു, 25 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില
ഓഗസ്റ്റ് 23- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37,600 രൂപ
ഓഗസ്റ്റ് 24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 28- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37720 രൂപ
ഓഗസ്റ്റ് 30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 37800 രൂപ
ഓഗസ്റ്റ് 31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37600 രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37120 രൂപ