അഞ്ച് ദിവസത്തെ കുതിച്ചുചാട്ടത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയത് സ്വർണവിലയെ ബാധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
undefined
ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി
സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്റ്റംബർ 1- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 2- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,160 രൂപ
സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 4- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ
സെപ്റ്റംബർ 5- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,120 രൂപ
സെപ്റ്റംബർ 6- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
സെപ്റ്റംബർ 7- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 43,920 രൂപ
സെപ്റ്റംബർ 8- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,000 രൂപ
സെപ്റ്റംബർ 9- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,880 രൂപ
സെപ്റ്റംബർ 10- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 12- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 13- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില 43,600 രൂപ
സെപ്റ്റംബർ 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,600 രൂപ
സെപ്റ്റംബർ 15- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,760 രൂപ
സെപ്റ്റംബർ 16- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,920 രൂപ
സെപ്റ്റംബർ 17- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,920 രൂപ
സെപ്റ്റംബർ 18- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 19- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 20-സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 21-ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം