എക്കാലത്തെയും ഉയർന്ന വിലയിൽ നിന്നും നാളെ സ്വർണവില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില നാളെ കുറഞ്ഞേക്കും. അന്തരാഷ്ട്ര വിലയിൽ ഇടിവുണ്ടായതോടെ നാളെ സംസ്ഥാനത്തും സ്വർണത്തിന് വില കുറഞ്ഞേക്കുമെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവിലയുള്ളത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്.
അന്താരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇന്നലെ 2045 ഡോളറായിരുന്നു സ്വർണവില. 2077 ഡോളർ വരെ അന്താരാഷ്ട്ര സ്വർണവില ഉയർന്നിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്.
undefined
ALSO READ: 'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു
ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്.കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് വിലയിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റികൊണ്ട് സ്വർണവില കഴിഞ്ഞ മൂന്ന് ദിവസം കുത്തനെ ഉയർന്നു. മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും ഇന്ന് 160 രൂപയും ഉയർന്നു.
ALSO READ: ചരിത്രം കുറിച്ച് സ്വർണവില; വർദ്ധനവ് തുടരുന്നു
വില കുത്തനെ ഉയർന്നതോടെ ഇന്ത്യയുടെ സ്വർണ ആവശ്യകത കുത്തനെ ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്. ഇത് കഴിഞ്ഞ പത്ത് പാദങ്ങളിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച്, മാർച്ച് പാദത്തിലെ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 112.5 ടണ്ണായി കുറഞ്ഞു. സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് ഉയർന്നതും വിലയിലുണ്ടായ ചാഞ്ചാട്ടവും ഉപഭോഗത്തെ ബാധിച്ചിട്ടിണ്ട്. 2022 ൽ ഇതേ പാദത്തിൽ മൊത്തത്തിലുള്ള സ്വർണ്ണ ഡിമാൻഡ് 135.5 ടൺ ആയിരുന്നു,