സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണ്ണ വില ഡിസംബർ 20നായിരുന്നു. 4570 രൂപയായിരുന്നു അന്ന് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന് വില.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില (Gold Price) ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരുപവന്‍റെ വിലയിൽ 160 രൂപയുടെ വ്യത്യാസം ഉണ്ടായി. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4515 രൂപയാണ്. ഇന്നലത്തെ സ്വർണ്ണവില ഗ്രാമിന് 4535 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 36120 രൂപയാണ് വില. ഇന്നലെ സ്വർണ്ണവില പവന് 36280 രൂപയായിരുന്നു. 24 ക്യാരറ്റ് വിഭാഗത്തിലും സ്വർണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 22 രൂപ കുറഞ്ഞ് 4926 രൂപയായി. ഗ്രാമിന് 4948 രൂപയായിരുന്നു ഇന്നലെ 24 കാരറ്റ് സ്വർണ്ണവില.
സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണ്ണ വില ഡിസംബർ 20നായിരുന്നു. 4570 രൂപയായിരുന്നു അന്ന് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന് വില. 10 ദിവസത്തിനിടെ സ്വർണ്ണവില ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 440 രൂപയുടെ കുറവുണ്ടായി. 24 ക്യാരറ്റ് വിഭാഗത്തിൽ സ്വർണ്ണവില ഡിസംബർ 20 ന് 4985 രൂപയായിരുന്നു. ഒരു ഗ്രാം 24 ക്യാരറ്റ് വിഭാഗത്തിൽ സ്വർണ്ണവില 10 ദിവസംകൊണ്ട് 59 രൂപ കുറഞ്ഞു. ഒരു പവൻ വില കണക്കാക്കുമ്പോൾ 456 രൂപയാണ് 24 ക്യാരറ്റ് വിഭാഗത്തിൽ 10 ദിവസം കൊണ്ട് സ്വർണ്ണ വിലയിലുണ്ടായ കുറവ്.