ഒരു പവൻ 22 കാരറ്റ് സ്വർണ വില 35640 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണവില 35840 രൂപയായിരുന്നു
തിരുവനന്തപുരം: ആഭരണം എന്നത് മാത്രമല്ല, ആർക്കും എളുപ്പത്തിൽ ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണം ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.
ഇന്നത്തെ സ്വർണ വിലയിലും (Gold price) ഇന്നലത്തെ സ്വർണവില അപേക്ഷിച്ച് മാറ്റമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4455 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4480 രൂപയായിരുന്നു. 25 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
undefined
ഒരു പവൻ 22 കാരറ്റ് സ്വർണ വില 35640 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണവില 35840 രൂപയായിരുന്നു. 200 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണവില 44550 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില 44800 രൂപയാണ്. 250 രൂപയുടെ വ്യത്യാസമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
ഇന്ന് 24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാം സ്വർണ വില 4785 രൂപയാണ്. 4774 രൂപയായിരുന്നു ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 11 രൂപയുടെ വ്യത്യാസമാണ് ഗ്രാം സ്വർണത്തിൽ ഉണ്ടായിരിക്കുന്നത്. എട്ട് ഗ്രാം 24 കാരറ്റ് സ്വർണ വില 38880 രൂപയാണ്. 39096 രൂപയായിരുന്നു ഇന്നലത്തെ ഇതേ വിഭാഗത്തിലെ സ്വർണവില. 216 രൂപയുടെ കുറവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.
ഇതേ വിഭാഗത്തിൽ പത്ത് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 48600 രൂപയാണ്. 48870 രൂപയാണ് ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 270 രൂപയാണ് സ്വർണവിലയിലെ വ്യത്യാസം.
മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ഒക്ടോബർ 25 ന് 44850 രൂപയായിരുന്നു പത്ത് ഗ്രാം 22 കാരറ്റ് സ്വർണവില. ഒക്ടോബർ 25 ന് സ്വർണവില 45050 രൂപയായി. ഒക്ടോബർ 28 ന് 44950 ആയിരുന്നു സ്വർണവില. പിന്നീട് ഇടിഞ്ഞ് 44700 ലേക്കും അവിടെ നിന്ന് ഇന്നലെ 44800 രൂപയിലേക്കും സ്വർണ വില മാറി. കഴിഞ്ഞ മൂന്ന് ദിവസമായി 46740 രൂപയായിരുന്നു. ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞത് സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
കഴിഞ്ഞ ഒക്ടോബർ ഒന്നിന് 43400 രൂപയായിരുന്നു പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒക്ടോബർ 26 ലെ സ്വർണ വിലയായ 45050 രൂപയാണ് കഴിഞ്ഞ മാസത്തിലെ ഏറ്റവുമുയർന്ന വില. ഒരു മാസം മുൻപത്തെ സ്വർണവിലയുമായി താരതമ്യം ചെയ്യുമ്പോൾ വില വർധിക്കുന്നത് തന്നെയാണ് കാണാനാവുന്നത്.
ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്.
സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ഗ്രാം സ്വർണ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളി പ്രവചിക്കുന്നു. ആഗോള വിപണിയിലെ സ്വർണവില ഔൺസിന് 2000 ഡോളറാകും. ഇന്ത്യൻ വിപണിയിലെ സ്വർണ വില 52000 മുതൽ 53000 രൂപ വരെയാകും. അമേരിക്കൻ സമ്പദ് വ്യവസ്ഥയിലെ മാറ്റവും ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കും. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് രാജ്യത്തെ വിലവർദ്ധനക്ക് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.