ഗോൾഡ് ലോണിന്റെ വൻ ജനപ്രീതിക്ക് കാരണം പല സ്വർണ്ണ വായ്പ ദാതാക്കളും വായ്പ നൽകുമ്പോൾ ക്രെഡിറ്റ് സ്‌കോറുകൾ പരിഗണിക്കാത്തതാണ്. സ്വർണ്ണ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഇതാ
സ്വർണപ്പണയ വായ്പ ഒരു സുരക്ഷിത വായ്പ ആയതിനാൽത്തന്നെ മറ്റു വായ്പകൾക്ക് ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ പലിശ നിരക്കാണ് ഇതിന് ഈടാക്കുന്നത്. പല ബാങ്കുകളും ആകർഷകമായ പലിശ നിരക്കിൽ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. തുക കൈമാറുന്നതിന് മുൻപ് കടം കൊടുക്കുന്നയാൾ സ്വർണ്ണത്തിന്റെ തൂക്കവും പരിശുദ്ധിയും പരിശോധിച്ച് ഉറപ്പുവരുത്തുന്നു.
ALSO READ: ഐടിആർ ഫയലിംഗ്: പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ചെലവാകുക 6,000 രൂപ
ഗോൾഡ് ലോണിന്റെ വൻ ജനപ്രീതിക്ക് കാരണം പല സ്വർണ്ണ വായ്പ ദാതാക്കളും വായ്പ നൽകുമ്പോൾ ക്രെഡിറ്റ് സ്‌കോറുകൾ പരിഗണിക്കാത്തതാണ്. അതായത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ മികച്ചതല്ലെങ്കിൽപ്പോലും വായ്പ ലഭിക്കും. നാണയങ്ങൾ, ആഭരണങ്ങൾ മുതലായവയാണ് കൂടുതൽ ഗോൾഡ് ലോണിനായി എത്തുന്നത്. ബാങ്കിനെ ആശ്രയിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടും, സ്വർണ്ണ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഇതാ;
ബാങ്ക് / ഇതര ധനകാര്യ സ്ഥാപനം | പലിശ നിരക്ക് | പ്രോസസ്സിംഗ് ഫീസ് |
എച്ച്ഡിഎഫ്‌സി ബാങ്ക് | 8% മുതൽ 16.50% വരെ | വിതരണ തുകയുടെ 1% |
കൊട്ടക് മഹീന്ദ്ര ബാങ്ക് | 8% മുതൽ 17% വരെ | 2% + ജിഎസ്ടി |
സൗത്ത് ഇന്ത്യൻ ബാങ്ക് | 8.25% മുതൽ 19% വരെ | |
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ | 8.45% മുതൽ 8.55% വരെ | വിതരണ തുകയുടെ 0.50% |
യൂക്കോ ബാങ്ക് | 8.50% | 250 മുതൽ 5000 വരെ |
ചാർജുകൾ
സ്വർണ്ണ വായ്പ എടുക്കുന്നതിന് മുൻപ് തന്നെ സ്വർണ്ണ വായ്പ ലഭിക്കുമ്പോൾ ഈടാക്കുന്ന മറ്റ് നിരക്കുകളെക്കുറിച്ച് ഒരു വ്യക്തി അറിഞ്ഞിരിക്കണം. ലോൺ പ്രോസസ്സിംഗ് ചാർജ്, വാല്യുവേഷൻ ചാർജ്, അകാല ക്ലോഷർ ചാർജുകൾ, കാലതാമസം നേരിട്ട തവണ അടയ്‌ക്കൽ നിരക്ക് എന്നിവ ബാങ്ക് ഈടാക്കിയേക്കാവുന്ന ചില ചാർജുകളാണ്.
സ്വർണ്ണ വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ
ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുക:
*പാസ്പോർട്ട്
*ഡ്രൈവിംഗ് ലൈസൻസ്
*വോട്ടർ ഐഡി കാർഡ്
*(ആധാർ കാർഡ്
*പാൻ കാർഡ്
*ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ