ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും നിന്ന് ഇന് മുതൽ ബോണ്ടുകൾ വാങ്ങാം.
ദില്ലി: കേന്ദ്രസർക്കാരിന് വേണ്ടി റിസർവ്വ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ്ണ ബോണ്ടുകളിൽ ഇന്ന് മുതൽ നിക്ഷേപിക്കാം. ഓഗസ്റ്റ് പതിനേഴു വരെ ബോണ്ടുകൾ വാങ്ങാം. ഗ്രാമിന് 4807 രൂപയാണ് ബോണ്ടിന്റെ വില. ഒരു ഗ്രാം മുതൽ എത്ര വേണമെങ്കിലും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും
വാങ്ങാം. സ്വർണ്ണം വാങ്ങാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ബോണ്ടുകളിലൂടെ അവസരം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ അന്നത്തെ സ്വർണ്ണ വില അനുസരിച്ച് ബോണ്ടുകൾ പണമാക്കാം. ഒപ്പം നിക്ഷേപത്തിൻറെ രണ്ടര ശതമാനം പലിശയും കിട്ടും. ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും നിന്ന് ഇന് മുതൽ ബോണ്ടുകൾ വാങ്ങാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona