ചുവപ്പുനിറത്തിലുള്ള ഒരു ദുൽഹൻ ലെഹംഗ അണിഞ്ഞ് അതിനു ചേരുന്ന പല അടുക്കുകളുള്ള ഒരു ജൂവലറിയാണ് സോനം തന്റെ വിവാഹച്ചടങ്ങിന് ധരിച്ചത്. ധരിച്ച സ്വർണാഭരണങ്ങളിലുണ്ടായിരുന്ന ചുവന്ന കല്ലുകൾ അവയ്ക്ക് മോടിയേറ്റി. ഗോൾഡ് കുന്ദൻ ടൈപ്പ് നെക്ക് ലേസുകളാണ് അവർ ധരിച്ചത്.
പലരും തങ്ങളുടെ വിവാഹത്തിനണിയാനുള്ള ആഭരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ മാതൃകയാക്കാറ് അവരുടെ ഇഷ്ട നായികാനടിമാർ അവരുടെ വിവാഹച്ചടങ്ങിൽ ധരിച്ച ആഭരണങ്ങളെയാണ്. അനുഷ്‌കാ ശർമ്മ വിവാഹത്തിനണിഞ്ഞ മനോഹരമായ കേശാഭരണമായാലും നേഹാ ധൂപിയയും വിദ്യാബാലനും അവരുടെ വിവാഹച്ചടങ്ങുകൾക്ക് ധരിച്ച ലളിതമായ ആഭരണങ്ങളായാലും അതൊക്കെയും പിന്നീടങ്ങോട്ട് നിരവധിപേർ അനുകരിച്ചുകാണുകയുണ്ടായി.
അത്തരത്തിൽ ചില മനോഹരമായ ജ്വല്ലറി ഡിസൈനുകളെപ്പറ്റിയാണ് ഇനി
undefined
സോനം കപൂർ
ചുവപ്പുനിറത്തിലുള്ള ഒരു ദുൽഹൻ ലെഹംഗ അണിഞ്ഞ് അതിനു ചേരുന്ന പല അടുക്കുകളുള്ള ഒരു ജൂവലറിയാണ് സോനം തന്റെ വിവാഹച്ചടങ്ങിന് ധരിച്ചത്. ധരിച്ച സ്വർണാഭരണങ്ങളിലുണ്ടായിരുന്ന ചുവന്ന കല്ലുകൾ അവയ്ക്ക് മോടിയേറ്റി. ഗോൾഡ് കുന്ദൻ ടൈപ്പ് നെക്ക് ലേസുകളാണ് അവർ ധരിച്ചത്. ആദ്യത്തെ നെക്ക് ലേസ് ഒരു കനമുള്ള ചോക്കർ ആയിരുന്നു. പിന്നെ വിശദമായ രണ്ടാമതൊരു നെക്ക് ലേസ് കൂടി. പിന്നെ അതും കഴിഞ്ഞ് ഒരു നീണ്ട കുന്ദൻ മാല കൂടി. ഓരോന്നും അനന്യമായ ഡിസൈൻ, എല്ലാം ചേർന്ന് ഒന്നിച്ചുനിന്നപ്പോൾ അതിന്മറ്റൊരു ഭംഗിയുമുണ്ടായി. ഇതിനൊക്കെപ്പുറമെ, സോനം തന്റെ വസ്ത്രങ്ങൾക്ക് ചേരുന്ന ഒരു മാഥാ പട്ടിയും ധരിക്കുകയുണ്ടായി.
ഐശ്വര്യാ റായ് ബച്ചൻ
ഐശ്വര്യയുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി എങ്കിലും അന്നത്തെ ആ ലുക്ക് എല്ലാവരുടെയും ഓര്മകളിലുണ്ടിന്നും. ആ ജൂവലറി സെറ്റ് മൊത്തമായും വിലകൂടിയ രത്നക്കല്ലുകളും മുത്തുകളും നിറഞ്ഞതായിരുന്നു. അടുക്കുകളായുള്ള ഐശ്വര്യയുടെ നെക്ക് ലേസ് കുന്ദൻ ടൈപ്പായിരുന്നു. ആ ഗ്രാൻഡ് നെക്ക് ലേസ് മറ്റുള്ള ആഭരണങ്ങൾക്കിടയിൽ എടുത്തുപിടിച്ചു നിന്നു. ടെമ്പിൾ സ്റ്റൈൽ വിവാഹമായിരുന്നു എങ്കിലും, ഐശ്വര്യയുടെ ആഭരണങ്ങളിലെ തെരഞ്ഞെടുപ്പ് അതിനൊരു രാജകീയ പ്രൗഢിയും പാരമ്പര്യത്തികവും നൽകി.
ശില്പ ഷെട്ടി കുന്ദ്ര
പരമ്പരാഗത മംഗ്ലൂരിയൻ ശൈലിയിലുള്ള ആഭരണങ്ങളായിരുന്നു ശിൽപയുടെ ചോയ്‌സ്. മാംഗ് ടീക്ക മുതൽ കൈച്ചുട്ടി തൊട്ട് അരപ്പട്ട വരെ എല്ലാം ആ തീമിനോട് ചേർന്നുനിൽക്കുന്നതായിരുന്നു. ഒരു ഹീവ് ജടാവു ഇളക്കത്താലി ധരിച്ച ശിൽപയുടെ അരപ്പട്ടയും ബാജൂബന്ധും കുന്ദൻ ടൈപ്പായിരുന്നു.
വിദ്യാബാലൻ
ഏറെ ലളിതമായിരുന്നു വിദ്യാബാലന്റെ വെഡിങ് ലുക്ക്. അതുകൊണ്ടുതന്നെ വിദ്യാബാലൻ ധരിച്ച വിവാഹാഭരണം എല്ലാവരും ഏറെ ശ്രദ്ധിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യൻ ടെമ്പിൾ ജ്വല്ലറിയാണ് വിദ്യ അണിഞ്ഞത്. അടുക്കുകളായുള്ള മൂന്നു നെക്ക് ലേസുകൾ. അതിനു ചേരുന്ന ഇയർ റിങ്ങുകൾ. പൂർണമായും സ്വർണ്ണത്തിൽ തീർത്ത ആഭരണങ്ങളായിരുന്നു അവ. മുത്തുകളോ രത്നക്കല്ലുകളോ ഒന്നും തന്നെ വിദ്യ ഉപയോഗിച്ചില്ല.