Akshaya Tritiya 2023; ഇന്ന് അക്ഷയ തൃതീയ; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

By Web Team  |  First Published Apr 22, 2023, 10:15 AM IST

സംസ്ഥാനത്ത് ഇന്ന് സ്വർണോത്സവം. അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വില കുറഞ്ഞു. സ്വർണം വാങ്ങാൻ ശുഭമുഹൂർത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തിൽ ജ്വല്ലറികളിൽ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും 


തിരുവനന്തപുരം: അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയർന്ന സ്വര്ണവിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44600 രൂപയായി.

ALSO READ: അക്ഷയ തൃതീയ 2023; സ്വർണ്ണം ഡിജിറ്റലായി വാങ്ങാനുള്ള നാല് വഴികളിതാ

Latest Videos

undefined

. സ്വർണം വാങ്ങാൻ ശുഭമുഹൂർത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തിൽ ജ്വല്ലറികളിൽ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5575 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 4635 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ: അക്ഷയതൃതീയ 2023; സംസ്ഥാനത്ത് നാളെ സ്വർണോത്സവം, തയ്യാറെടുത്ത് സ്വർണാഭരണ വിപണി

ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഏപ്രിൽ  01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ
ഏപ്രിൽ 06 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44720 രൂപ
ഏപ്രിൽ 07 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44640 രൂപ
ഏപ്രിൽ 08 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 09 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 10 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44320 രൂപ
ഏപ്രിൽ 11 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44560 രൂപ
ഏപ്രിൽ 12 -ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44960 രൂപ
ഏപ്രിൽ 13 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44880 രൂപ
ഏപ്രിൽ 14 -ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു . വിപണി വില 45320 രൂപ
ഏപ്രിൽ 15 -ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44760 രൂപ
ഏപ്രിൽ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  വിപണി വില 44760 രൂപ
ഏപ്രിൽ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  വിപണി വില 44760 രൂപ
ഏപ്രിൽ 18 -ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44680 രൂപ
ഏപ്രിൽ 19 -ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44520 രൂപ
ഏപ്രിൽ 20 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44680 രൂപ
ഏപ്രിൽ 21 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44840 രൂപ
ഏപ്രിൽ 21 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44600 രൂപ

 

click me!