ഉപയോക്താക്കള്‍ അറിയാതെ തന്നെ ഇന്‍സ്റ്റഗ്രാം ആപ്പ് ഉപയോക്താവിന്‍റെ ക്യാമറ ഉപയോഗിക്കുന്നു എന്നത് ജൂലൈയില്‍ തന്നെ ദ വെര്‍ജ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഫോണിലാണ് ഈ പ്രശ്നം കണ്ടെത്തിയത്.
undefined
എന്നാല്‍ ഇത് ഒരു ബഗ്ഗ് ആണെന്നും ഇത് ഉപയോക്താക്കളെ നിരീക്ഷിക്കുന്നത് അല്ലെന്നുമുള്ള നിലപാടാണ് ഇന്‍സ്റ്റഗ്രാം മാതൃകമ്പനിയായ ഫേസ്ബുക്ക് എടുത്തത്.
undefined
എന്നാല്‍ ഫേസ്ബുക്കിന്‍റെ അവകാശവാദം തള്ളിക്കളഞ്ഞ് ഇപ്പോള്‍ ഇത് ഒരു കേസായി അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ എത്തിയിരിക്കുകയാണ്.
undefined
ന്യൂജേര്‍സിയില്‍ നിന്നുള്ള നിന്നുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താവ് ബ്രിട്ട്നീ കോന്‍ഡിറ്റിയാണ് ഫേസ്ബുക്കിനെതിരെ കേസിന് പോയത്.
undefined
വിലപിടിപ്പുള്ള വിവരങ്ങള്‍ ലാഭം കണക്കാക്കി, ഉപയോക്താവിന്‍റെ അറിവില്ലാതെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്നും കൈക്കലാക്കുന്നു എന്നാണ് ഇവരുടെ സന്‍ ഫ്രാന്‍സിസ്കോ ഫെഡറല്‍ കോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്.
undefined
വളരെ സ്വകാര്യമായ വിവരങ്ങളും, അതീവ രഹസ്യമായ വ്യക്തിപരമായ വിവരങ്ങള്‍ മുതല്‍ വീട്ടിലെ സ്വകാര്യത പോലും ഇത്തരത്തില്‍ കൈക്കലാക്കുന്നു. ഇതെല്ലാം ഫേസ്ബുക്ക് ശേഖരിക്കുന്നത് വിപണിയിലെ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
undefined
കഴിഞ്ഞ മാസം അവസാനമാണ് ഈ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ഫേസ്ബുക്ക് 100 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ 'ഫേഷ്യല്‍ റെക്കഗനേഷന്‍' സംവിധാനം ഉണ്ടാക്കാനും ശ്രമിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
undefined
എന്നാല്‍ ഈ ആരോപണം നേരത്തെ നിഷേധിച്ചതാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. അതേ സമയം ഹര്‍ജി സംബന്ധിച്ച് പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.
undefined