അന്നൊന്നും സംഭവിച്ചില്ല, ക്ലിന്റന്‍ ലൈംഗിക വിവാദത്തെക്കുറിച്ച് നിഗൂഢ ട്വീറ്റുമായി മോണിക്ക
First Published | Oct 21, 2021, 4:02 PM IST''തൊണ്ണൂറുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്താണ് മിസ് ചെയ്യുന്നത്?'' ട്വിറ്ററില്‍ കുറച്ചുകാലമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ ട്വീറ്റായിരുന്നു അത്. എന്നാല്‍, അത് റീ ട്വീറ്റ് ചെയ്ത് മോണിക്ക ലെവിന്‍സ്‌കി എഴുതിയപ്പോള്‍, അതിന് അസാധാരണമായ ഒരു തലം കൈവന്നു. ''അന്നൊന്നുമുണ്ടായില്ല.''എന്നായിരുന്നു അവരുടെ ട്വീറ്റ്. ആ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് സങ്കോചമാണ് എന്ന് രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നുപറഞ്ഞിരുന്ന അവര്‍ അതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.
തൊണ്ണൂറുകളില്‍ ലോകമാകെ നിറഞ്ഞുനിന്ന ഒരു ലൈംഗിക വിവാദത്തിലെ നായികയായിരുന്ന മോണിക്ക ഇപ്പോഴെങ്ങനെയാണ് ആ സംഭവങ്ങളെ കാണുന്നത്? അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റിന് കാരണമായ വിവാദത്തിനു ശേഷം അവര്‍ എങ്ങനെയൊക്കെയാണ് ജീവിച്ചത്?