മലനട അപ്പൂപ്പനെ കാണാന്‍ ദേശക്കാരൊടൊപ്പം, ദേശങ്ങള്‍ താണ്ടി എടുപ്പ് കുതിരകളും എടുപ്പ് കാളകളുമെത്തി
First Published | Mar 23, 2024, 3:53 PM ISTദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം വർണാഭമായ കെട്ടുകാഴ്ചയോടെ ഇന്നലെ (22.3.2024) സമാപിച്ചു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി പെരുവിരുത്തിയിലാണ് ദുര്യോധന ക്ഷേത്രമെന്ന് അറിയപ്പെടുന്ന മലനട ക്ഷേത്രം. മറ്റ് ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്ത ഇവിടെ ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപിച്ച് ആരാധന നടത്തുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ജാതിമത ഭേദമന്യേ ഏതൊരു വിശ്വാസിക്കും ഇവിടെ പ്രര്‍ത്ഥിക്കാനുള്ള അവകാശവുമുണ്ട്. ഇന്നലെ നടന്ന ദുര്യോധന ക്ഷേത്രത്തിലെ മലക്കുട ഉത്സവത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.