18 മാസത്തോളം ഒരു നാട്ടിലെ ഇന്‍റര്‍നെറ്റ് തടസ്സപ്പെടുത്തിയ 'വില്ലനെ' കണ്ട് അമ്പരന്ന് വിദഗ്ധര്‍

First Published | Sep 23, 2020, 12:08 PM IST

ഒരു നാട്ടിലെ മുഴുവന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും തടസപ്പെടുത്തുന്ന വില്ലനെ അവസാനം കണ്ടെത്തി. വൃദ്ധദമ്പതികളുടെ വിരസതയകറ്റാനുള്ള ടിവി ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനേയും തടപ്പെടുത്തിയത് 18 മാസത്തോളമാണ്. ലോക്ഡൌണില്‍ ബ്രോഡിബാന്‍ഡ് ലഭ്യത വളരെ ചുരുങ്ങിയതോടെ നാട്ടുകാരുടെ പരാതി രൂക്ഷമായി. ഇതിന് പിന്നാലെ സ്പെക്ട്രം അനലൈസര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ 'വില്ലനെ' പിടികൂടുന്നത്. 

mystery of village losing broadband for 18 months solved finally
ഒരു ഗ്രാമത്തിലെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ 18 മാസങ്ങളോളം തടസപ്പെടുത്തിയ വില്ലനെ കണ്ടെത്തിയപ്പോള്‍ അമ്പരന്ന് സാങ്കേതിക വിദഗ്ധര്‍. യുകെയിലെ അബെര്‍ഹോസനിലാണ് കഴിഞ്ഞ പതിനെട്ട് മാസമായി രാവിലെ ഏഴ് മണി മുതല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince
mystery of village losing broadband for 18 months solved finally
എന്നാല്‍ ഈ പ്രത്യേക പ്രതിഭാസത്തിന്‍റെ കാരണമെന്താണെന്ന് അറിയാനും സാധിച്ചിരുന്നില്ല. ബ്രോഡ്ബാന്‍ഡ് തകരാര്‍ നിരന്തരം ഉണ്ടാവുന്നെന്ന ആളുകളുടെ പരാതിയെ തുടര്‍ന്നാണ് എന്‍ജിനീയര്‍മാര്‍ അടക്കമുള്ള വിദഗ്ധരുടെ സംഘത്തെ അന്വേഷണത്തിന് നിയമിക്കുന്നത്. ബ്രോഡ്ബാന്‍ഡ് സിംഗ്നലുകള്‍ക്ക് നിരന്തരമായി തടസം വരുന്നുണ്ടെന്ന് കണ്ടെത്തിയ എന്‍ജിനിയര്‍മാര്‍ പ്രശ്നക്കാരനെ ദിവസങ്ങളെടുത്താണ് കണ്ടെത്തിയത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince

ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince
ഗ്രാമത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്ന വൃദ്ധദമ്പതികളുടെ പഴഞ്ചന്‍ ടിവിയായിരുന്നു പ്രശ്നക്കാരന്‍. വൃദ്ധ ദമ്പതികളായ അലൂണ്‍, എലനീ റീസ് എന്നിവരുടെ കിടപ്പുമുറിയില്‍ സ്ഥാപിച്ച പഴഞ്ചന്‍ ടിവിയില്‍ നിന്നുള്ള ഇലക്ട്രിക് സിഗ്നലുകളാണ് ഒരു ഗ്രാമത്തിലെ തന്നെ ബ്രോഡ്ബാന്‍ഡ് കണക്ഷനെ തകരാറിലാക്കിയത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince
രാവിലെ ഏഴുമണിക്ക് 'ഗുഡ് മോണിംഗ് ബ്രിട്ടന്‍' എന്ന പരിപാടിമുതല്‍ ടി വി കാണുന്നവരാണ് ഇവര്‍. ലോക്ക്ഡൌണ്‍ കാലത്ത് വിരസത മാറ്റാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതിരുന്നതിനാലാണ് ടിവിയെ സ്ഥിമായി ആശ്രയിച്ചിരുന്നതെന്നാണ് ദമ്പതികള്‍ പറയുന്നത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince
അടുത്ത വീട്ടിലെ ആളുകള്‍ ഇന്‍റര്‍നെറ്റ് തകരാറിലാണെന്ന് പരാതിപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ഇതിന് കാരണം തങ്ങളുടെ വീട്ടിലെ പഴഞ്ചന്‍ ടിവിയാണെന്ന് കരുതിയിരുന്നില്ലെന്ന് ദമ്പതികള്‍ ബിബിസിയോട് പറയുന്നു. പുതിയ ടിവി വാങ്ങാന്‍ തീരുമാനിച്ചെന്നും പഴയ ടിവി ഇനി ഉപയോഗിക്കില്ലെന്നും തീരുമാനിച്ചെന്നും ഇവര്‍ പറയുന്നു. കര്‍ഷക ദമ്പതികളായിരുന്ന ഇവര്‍ തനിച്ചാണ് താമസം. സ്പെക്ട്രം അനലൈസര്‍ ഉപയോഗിച്ചാണ് യഥാര്‍ത്ഥ തകരാറ് കണ്ടെത്തിയതെന്ന് എന്‍ജിനിയര്‍മാര്‍ വിശദമാക്കുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince
'ഷൈന്‍' എന്ന പേരില്‍ അറിയപ്പെടുന്ന സിംഗിള്‍ ഹൈ ലെവല്‍ ഇംപള്‍സ് നോയിസ് ആയിരുന്നു ടിവി സിഗ്നലുകള്‍ സൃഷ്ടിച്ചത്. തകരാറ് കണ്ടെത്താനായി ബ്രോഡ് ബാന്‍ഡ് കേബിളുകള്‍ മാറ്റി സ്ഥാപിക്കുക പോലും ചെയ്തിരുന്നു എന്‍ജിനിയര്‍മാര്‍. ഏതായാലും പഴഞ്ചന്‍ ടിവി ഓഫാക്കിയതോടെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ അവസാനിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty Images, Michael Prince

Latest Videos

click me!