നയൻസിന് പിറന്നാൾ സർപ്രൈസ് ഒരുക്കി വീട്ടുകാർ; ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്, വൈറൽ

First Published | Nov 19, 2020, 12:43 PM IST

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് നയൻതാര. മലയാളത്തിലാണ് സിനിമാ ക്യാരിയർ തുടങ്ങിയതെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ നയൻസിന് സാധിച്ചു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 36ാം പിറന്നാൾ. നിരവധി പേരാണ് നയൻതാരക്ക് ആശംസയുമായി രം​ഗത്തെത്തിയത്. സർപ്രൈസ് പിറന്നാൾ സമ്മാനമാണ് അച്ഛനും അമ്മയും സഹോദരനും താരത്തിന് ഒരുക്കിയിരുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 
 

vignesh shivan share photos of nayanthara surprise gift for her parents in birthday
നയൻതാരയ്ക്കായി പ്രത്യേക കേക്കും അലങ്കാരങ്ങളുമെല്ലാമാണ് ഇവർ ഒരുക്കിയത്. കാമുകൻ വിഘ്നേശ് ശിവൻ ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ മോൾ എന്നുള്ള എഴുത്തും ചിത്രങ്ങളിൽ കാണാം.
“എത്ര മധുരകരമാണിത് !!! അമ്മ, അപ്പ, ലെനു കുര്യൻ എന്ന ഏറ്റവും നല്ല സഹോദരൻ എന്നിവരിൽ നിന്നുള്ള അത്തരമൊരു മനോഹരമായ സർപ്രൈസ്. അടുത്തുണ്ടാവുന്നത് മിസ്സ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തുവന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ രണ്ട് പുതിയ സിനിമകളുടെ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.
നിഴൽ എന്ന മലയാളം ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് നിഴൽ.

Latest Videos

click me!