Ahaana Krishna In Kashmir: കുറച്ച് 'ഖാവാ ചായ എടുക്കട്ടെ' ? കശ്മീര്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണ

First Published | Dec 17, 2021, 3:35 PM IST

വധിക്കാലമാഘോഷിക്കാന്‍ മലയാള ചലച്ചിത്ര നടി അഹാന കൃഷ്ണ തെരഞ്ഞെടുത്തത് കശ്മീര്‍. അഹാനയും സാമൂഹികമാധ്യമ പേജ് നിറയെ ഇപ്പോള്‍ കശ്മീരില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ്. പരമ്പരാഗത കശ്മീരി വസ്ത്രം ധരിച്ച് ഒരു പാത്രവും കൈയില്‍ പിടിച്ച് ' കുറച്ച് ഖാവാ ചായ എടുക്കട്ടെ ?' , എന്ന അടിക്കുറിപ്പോടെ ഇട്ട ചിത്രമടക്കം നിരവധി കശ്മീരി ചിത്രങ്ങുണ്ട്.

24 ലക്ഷം ഫോളോവേഴ്സാണ് അഹാന കൃഷ്ണയ്ക്ക് സോഷ്യല്‍ മീഡിയയിലുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ 'തോന്നല്‍' എന്ന മ്യൂസിക്ക് വീഡിയോയുടെ പുറത്തിറക്കിയ ശേഷം ഇപ്പോഴാണ് അഹാന സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്. 

അഹാനയുടെ ആദ്യ സംവിധായക സംരംഭമായിരുന്നു തോന്നല്‍. മ്യൂസിക് വീഡിയോയാണ് തോന്നല്‍. തോന്നലിന്‍റെ സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമായിരുന്നു. 

Latest Videos


ആറ് മാസത്തോളമായി ഇത് തന്‍റെ മനസിലുണ്ടായിരുന്ന സംഗതിയാണ് തോന്നലെന്നാണ് നടി, മ്യൂസിക്ക് വീഡിയോയെ കുറിച്ച് പറഞ്ഞത്. 

നിലവില്‍ കശ്മീരില്‍ അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി കശ്മീരില്‍ മൈനസ് 1.8 ഡിഗ്രി സെൽഷ്യസായിരുന്നു തണുപ്പ്. ഇത് സാധാരണത്തേക്കാള്‍ 2.3 ഡിഗ്രി സെൽഷ്യസില്‍ താഴെയാണ്. 

ഡിസംബർ 15 ന് ശ്രീനഗറിൽ ഇത്തവണത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 3.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി..

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ലോകപ്രശസ്ത റിസോർട്ടായ ഗുൽമാർഗില്‍ മൈനസ് 8.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 

തണുപ്പ് ഏറിയതോടെ കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതോടെ ടൂറിസം രംഗത്തും ഉണര്‍വ് ദൃശ്യമായി തുടങ്ങി. 

ഞാന്‍ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തിറങ്ങിയവ. 

click me!