'അവരുടെ വിവാഹത്തിന് ഞാനെന്ത് ധരിക്കും', വധുവായി അഹാന, ഒപ്പം അമ്മയും സഹോദരിമാരും
First Published | Mar 18, 2021, 9:55 AM ISTസിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. (കടപ്പാണ്; അഹാന- ഇൻസ്റ്റാഗ്രാം)