ഇതാണ് സ്നേഹം; ബീ ബീയുടെ വിഡീയോ കണ്ടത് ദശലക്ഷങ്ങള്‍
First Published | Aug 28, 2020, 3:29 PM ISTപരിശീലകനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്തിന്, കഴിഞ്ഞ പെട്ടിമുടി ദുരന്തത്തില്‍ തന്‍റെ സന്തത സഹചാരിയായിരുന്ന ധനുഷ്ക എന്ന രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച കുവി എന്ന പട്ടിയുടെ കഥ നമ്മള്‍ കേട്ടതാണ്. മൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് വളര്‍ത്തുപട്ടികള്‍ക്ക് തന്‍റെ യജമാനനോടുള്ള വിുശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത് അത്തരത്തിലൊരു സ്നേഹ പ്രകടനമാണ്.