സാന്തയുടെ പ്രണയം; പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് കാണാം
First Published | Dec 20, 2019, 5:01 PM ISTഓസ്ട്രേലിയയില്‍ സോഫ്റ്റ്‍വയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന പാലാക്കാരന്‍ ഷിന്‍സിന്‍റെയും ഓസ്ട്രേലിയയില്‍ നേയ്സായി ജോലി ചെയ്യുന്ന ഇരിങ്ങാലക്കുടക്കാരി റാണിയുടെയും പ്രീവെഡ്ഡിങ്ങ് ഷൂട്ട് നടത്തിയിരിക്കുന്നത് ബിനു സീന്‍സ് ഫോട്ടോഗ്രഫിയാണ്. ഡിസംബര്‍ 30 ന് പാലയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. കൊച്ചിയില്‍ വച്ചായിരുന്നു പ്രീവെഡ്ഡിങ്ങ് ഷൂട്ടിങ്ങ്. സേവ് വുമണ്‍, ക്രിസ്മസിന്‍റെ ഓര്‍മ്മയില്‍ ലോകത്ത് സമാധാനവും സന്തോഷവും ഉണ്ടാകട്ടെയെന്ന ആശങ്ങള്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ടിന്‍റെ ആശയത്തിനായി ഉപയോഗിച്ചെന്നും ഡിഒപി ബിനു സീന്‍സ് പറഞ്ഞു. സോണി ആല്‍ഫാ A92 എന്ന മിറര്‍ലസ് ക്യാമറയിലാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആല്‍ഫാ A92 ക്യാമറ പരീക്ഷിക്കപ്പെടുന്നതെന്ന് ക്യാമറാമാന്‍ ബിനു സീന്‍സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കാണാം സാന്തയുടെ പ്രണയകാഴ്ചകള്‍.