കണ്ടാൽ പാവം; എന്നാൽ ഗംഭീരൻ... കാണാം മൃഗരാജനെ

First Published | Jul 1, 2019, 9:44 PM IST

ക്വീന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്ക്(ഉഗാണ്ട): വിശന്നപ്പോ ഒന്ന് കാട് കയറിയതാ... ഹാവൂ... ഇന്നത്തേക്ക് കുശാലായി. ഇനിയൊന്ന് മയങ്ങണം. നോക്കിയപ്പഴാ ഒത്ത ചില്ല കണ്ടത്... ഉം... പറഞ്ഞ് വരുന്നത് ദേ ചിത്രത്തിലുള്ള ആളെക്കുറിച്ച് തന്നെ ... ആരെന്നല്ലേ..? ഉഗാണ്ടയിലെ ക്വീൻ എലിസബത്ത് പാർക്കിൽ നിന്നുള്ളവരാണ്... പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വിന്‍സ് ബ്രട്ടന്‍റേതാണ് ചിത്രങ്ങള്‍.  

നിരവധി സഞ്ചാരികള്‍ ദിനംപ്രതിയെത്തുന്ന പാര്‍ക്കാണ് ക്വീന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്ക്. രണ്ടു മരച്ചില്ലകള്‍ക്കിടയില്‍ തളര്‍ന്നുറങ്ങുന്ന ആണ്‍ സിംഹത്തിന്‍റെ ശശീരത്തിന്‍റെ ഏറിയ പങ്കും ചില്ലകള്‍ക്കിടയിലൂടെ തൂങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. പാതിമയക്കത്തിലാണ് മറ്റൊരു ആണ്‍സിംഹം. ചിത്രമെടുക്കുന്നതോ സമീപത്ത് സഞ്ചാരികള്‍ എത്തുന്നുവെന്നതോ പാതിമയക്കത്തില്‍ ശ്രദ്ധയിലുണ്ടെന്ന് തോന്നിക്കുന്നതാണ് മറ്റൊരു ചിത്രം. മരങ്ങളില്‍ വിവിധ രീതികളില്‍ വിശ്രമിക്കുന്ന സിംഹത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിന്‍സ് ബ്രൂട്ടന്‍റെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.  

ഉറങ്ങാനും സമ്മതിക്കില്ലേ... (ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined
ഇനിയൊന്ന് മയങ്ങാം (ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined

Latest Videos


ഒരല്‍പം സീരിയസ് ആണ്... (ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined
മരത്തില്‍ കയറാനൊന്നും വയ്യ... വിശ്രമം നിലത്ത് മതി... (ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined
പാതിമയക്കത്തിലാണോ? (ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined
നടപ്പിനും ഒരു ആലസ്യമുണ്ടോ (ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined
മയക്കത്തിലാ... വിളിക്കണ്ട(ചിത്രത്തിന് കടപ്പാട് വിന്‍സ് ബ്രട്ടന്‍)
undefined
click me!