മുപ്പത്തിമൂന്നുകാരനായ രാഘവ് ചദ്ദ കല്യാണ ചിത്രങ്ങളില്‍ നിറഞ്ഞതോടെ ആംആദ്മി പാർട്ടിയുടെ അടുത്ത എലിജിബിൾ ബാച്ചിലർ രാഘവാണെന്ന് ട്വിറ്ററില്‍ ചർച്ചകൾ നിറഞ്ഞു. 'മൂത്തവരുടെ ശേഷം, ഇളയവർ' എന്നായിരുന്നു രാഘവിന്‍റെ മറുപടിയും.
ഭഗവന്ത് മാന്‍റെ (48) രണ്ടാം വിവാഹമാണിത്. ഇന്ദർപ്രീത് കൗറായിരുന്നു മാന്‍റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. സീരത്ത് കൗർ (21), ദില്‍ഷന്‍ (17).2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം ആദ്യഭാര്യയുടെ ഒപ്പമായിരുന്നു ഭഗവന്ത് മാന്‍ താമസിച്ചിരുന്നത്.
Chandigarh: Punjab CM Bhagwant Mann during his wedding ceremony in Chandigarh, Thursday, July 7, 2022. AAP leaders Arvind Kejriwal and Raghav Chadha are also seen. (PTI Photo)(PTI07_07_2022_000046B)
എന്നാല്‍, രാഷ്ട്രീയത്തില്‍ പൂർണമായും സജീവമായതോടെ ആറ് വർഷം മുന്‍പ് അദ്ദേഹം വിവാഹ ബന്ധം വേർപ്പെടുത്തി. രണ്ട് കുട്ടികള്‍ക്കുമൊപ്പം ഇന്ദ്രജിത് കൗർ ഇപ്പോൾ അമേരിക്കയിലാണ് താമസം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖ്യമന്ത്രിയുടെ അമ്മയും സഹോദരങ്ങളും പുനർ വിവാഹത്തിനായി നിർബന്ധിക്കുകയായിരുന്നെന്നും , ഒടുവില്‍ ഭഗവന്ത് മാന്‍ വഴങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഗുർപ്രീത് കൗർ പഞ്ചാബിലെ കുരുക്ഷേത്രയ്ക്ക് സമീപം പഹ്‍വ സ്വദേശിയാണ്. കർഷക കുടുംബമാണ് ഇവരുടേത്. അച്ഛന്‍ ഇന്ദർജീത് സിംഗ്, മൂന്ന് സഹോദരിമാരില്‍ ഇളയവളായ ഗുർപ്രീത് 2018 ലാണ് ഹരിയാനയിലെ സ്വകാര്യ കോളേജില്‍ മെഡിസിന്‍ പഠനം പൂർത്തിയാക്കിയത്.
സഹോദരിമാർ വിദേശത്താണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭഗവന്ത് മാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുർപ്രീത് കൗർ സജീവമായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഗുർപ്രീതിന്‍റെ കുടുംബം.
കെജ്രിവാൾ പഞ്ചാബിലേക്ക് പുറപ്പെടും മുമ്പ് തന്നെ സഹപ്രവർത്തകന്‍റെ പുതിയ ജീവിതത്തിന് എല്ലാ ആശംസകളും നേർന്നാണ് കെജ്രിവാൾ യാത്ര തുടങ്ങിയത്.
വൈറല്‍ കല്യാണം കൂടിയാണ് ഭഗവന്ത് മാന്‍റേത്, അപൂർവമായി മാത്രം കിട്ടുന്ന മുഖ്യമന്ത്രി കല്യാണ വാർത്ത ദേശീയ മാധ്യമങ്ങളടക്കം ആഘോഷമാക്കി. ഭഗവന്ത് മാന്‍റെ വിവാഹത്തിന് വിളമ്പുന്നതെന്തൊക്കെയെന്നതടക്കം ഇന്‍റർനെറ്റില്‍ ചൂടുള്ള വാർത്തകളാണ് ഇപ്പോള്‍.