യൂറോപ്യൻ ബ്രീഡിംഗ് പദ്ധതിയുടെ ഭാഗമായി മറ്റ് മൂന്ന് ജോഡികൾ ലെമറുകളെ കൂടി സമീപഭാവിയിൽ ജർമ്മനിയിലെ രണ്ട് മൃഗശാലകളിലേക്ക് കൊണ്ട് പോകും. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയാണ് യൂറോപ്യൻ ബ്രീഡിംഗ് പ്രോഗ്രാം.
undefined
'നിലത്ത് ഇറങ്ങുമ്പോൾ കോക്വെറല്‍സ് സിഫാക്ക ലെമറുകൾ കൈകള്‍ ഉയര്‍ത്തി ഒരു സമനിലയ്ക്കായി ആകര്‍ഷകമായ രീതിയില്‍ വശങ്ങളിൽ അടിവച്ച് നീങ്ങുന്നത് ഒരു നൃത്തം പോലെ കാഴ്ചക്കാര്‍ക്ക് തോന്നാം " ചെസ്റ്റർ മൃഗശാലയിലെ പ്രൈമറ്റ് കീപ്പർ ഹോളി വെബ് പറഞ്ഞു.
undefined
'അവർ അതിശയകരമായ അക്രോബാറ്റുകളാണ്, അവരുടെ ശക്തമായ കാലുകളാൽ 30 അടി ഉയരത്തിൽ കുതിക്കാൻ കഴിയും. നിങ്ങൾ രണ്ടടി മാത്രം ഉയരത്തില്‍ ചാടുമ്പോള്‍ ഇത് വളരെ ഉയരത്തിലാണ്' അദ്ദേഹം പറഞ്ഞു.
undefined
'സിഫാക്കയ്ക്ക് പ്രത്യേക പോഷകങ്ങള്‍ ആവശ്യമുണ്ട്. സസ്യഭോജികളായ അവര്‍ക്ക് വേണ്ടി മൃഗശാലയില്‍ അസാധാരണവും രുചികരവുമായ ചില മരങ്ങൾ വളർത്തി.
undefined
ഈ ജീവികളെ വളര്‍ത്തുകയെന്നാല്‍ അത് ഒരു യഥാർത്ഥ പദവിയാണ്. മൃഗശാല സന്ദർശിക്കുന്നവർ അവയെക്കുറിച്ച് എല്ലാം പഠിക്കാൻ ഇഷ്ടപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഹോളി വെബ് പറഞ്ഞു.
undefined
ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്ക് ഭാഗത്തുള്ള മഡഗാസ്കറില്‍ വനഭൂമി വെട്ടിവെളുപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 30 വര്‍ഷത്തിനിടെ 80 ശതമാനം ലെമറുകളാണുടെ കുറവാണ് രേഖപ്പെടുത്തിയത്.
undefined
കോക്വെറല്‍സ് സിഫാക്ക ലെമറുകൾ ഗുരുതരമായി വംശനാശഭീഷണിയിലാണെന്ന് ചെസ്റ്റർ മൃഗശാലയിലെ അനിമൽ ആൻഡ് പ്ലാന്‍റ് ഡയറക്ടർ മൈക്ക് ജോർദാൻ പറയുന്നു.
undefined
'ലെമർസ് സ്വദേശമായ മഡഗാസ്കറില്‍ തുടരുന്ന വനനശീകരണം ഒരു വലിയ പ്രശ്നമാണ്. വനഭൂമിയുടെ നഷ്ടം ഇവയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. അവ വടക്കുപടിഞ്ഞാറൻ മഡഗാസ്കറിലെ നിരവധി ചെറിയ വനങ്ങളിൽ മാത്രമായി ഒതുങ്ങിത്തുടങ്ങി.
undefined
കോക്വെറൽ സിഫാകാസ് ലെമറുകൾ മഡഗാസ്കറിന്‍റെ വടക്കൻ പ്രദേശത്താണ് പ്രധാനമായും ഉണ്ടായിരുന്നത്. മരങ്ങളിൽ അവ ലംബമായി പറ്റിപ്പിടിച്ച് കുതിക്കാന്‍ ഇവയ്ക്ക് വളരെ വേഗം കഴിയുന്നു. 20 മുതൽ 30 അടി വരെ ദൂരം കുതിക്കാൻ അവയുടെ കാലുകള്‍ക്ക് കഴിയും.
undefined
സസ്യഭുക്കുകളായ ഇവ മഡഗാസ്കറിലെ വനനശീകരണം കാരണം ഗുരുതരമായി വംശനാശ ഭീഷണിയിലാണ്. കന്നുകാലികൾക്ക് മേയാനുള്ള സ്ഥലത്തിനായും , കരി ഉണ്ടാക്കുന്നതിനായും മഡഗാസ്കര്‍ ദ്വീപിലെ പ്രകൃതിദത്ത ആവാസവ്യവസ്ഥ വെട്ടിമാറ്റുകയാണ്.
undefined
ആവസവ്യവസ്ഥ നഷ്ടമായ ലെമറുകളെ പ്രജനന പദ്ധതിയിലൂടെ വംശവര്‍ദ്ധനവിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ മൃഗശാലകളുമായി സഹകരിച്ചാണ് യൂറോപ്യൻ ബ്രീഡിംഗ് പദ്ധതി നടപ്പാക്കുന്നത്.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined