മണല്‍ ഡ്രഡ്ജിങ്ങ് ; നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോവളത്ത് കട്ടമരം കടലിലിറക്കി ചിപ്പിതൊഴിലാളികളുടെ പ്രതിഷേധം
First Published | Jan 16, 2021, 4:07 PM ISTവിഴിഞ്ഞം ഹാര്‍ബറിന്‍റെ ആവശ്യത്തിനായി മണല്‍ ഡ്രഡ്ജിങ്ങ് മൂലം കോവളത്ത് തൊഴില്‍ നഷ്ടമായ ചിപ്പി തൊഴിലാളികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ സമരം. ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം തീരദേശമായ ലീല ബീച്ച് മുതല്‍ വിഴിഞ്ഞം ഹാര്‍ബര്‍ വരെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം തീര്‍ക്കാനായെത്തിയത്. എന്നാല്‍, മത്സ്യത്തൊഴിലാളികളെ ഹാര്‍ബറിന് സമീപത്തേക്ക് കടത്തിവിടാന്‍ പൊലീസ് തയ്യാറായില്ല. സ്ത്രീകളും പുരുഷന്മാരുമായി നൂറുകണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു.