കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് നടന്ന ഹല്‍ദി ചടങ്ങിൽ മഞ്ഞ വസ്ത്രത്തിലാണ് കാജല്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ കാജല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ സുന്ദരിയായിരിക്കുകയാണ് കാജല്‍.
ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്ന കാജലിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. മുംബൈയിൽ വച്ചാണ് വിവാഹം.
കൊവിഡിന്‍റെസാഹചര്യത്തില്‍ വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക.
പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു.
മുംബൈ സ്വദേശിയായ കാജൽ 'ക്യൂൻ ഹോ ഗയാ നാ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷകളില്‍ തിളങ്ങുകയായിരുന്നു ഈ മുപ്പത്തിയഞ്ചുകാരി.