ടോമി ടൈലര്‍; അത്ഭുത ബാലന്‍ ആദ്യത്തെ ക്രിസ്മസ് ആഘോഷിക്കും

First Published | Dec 21, 2020, 11:36 AM IST

ടോമിയുടെ മാതാപിതാക്കളാണ് ഈദന്‍ ടൈലറും, അമ്മ എമിലിയും. ഇരുവര്‍ക്കും വയസ് 20 ആണ്. കുഞ്ഞ് ജനിച്ചതിന് ശേഷം കുഞ്ഞു ടോമി മരണപ്പെട്ടെന്ന് കരുതി മൂന്ന് തവണ 'ഗുഡ് ബൈ' പറഞ്ഞെന്ന് ഇവര്‍ തന്നെ പറയുന്നു. ടോമി ജനിച്ചത് ബ്രിട്ടനിലെ റോയല്‍ ബാല്‍ട്ടണ്‍ ആശുപത്രിയിലാണ്. പ്രതീക്ഷിച്ചതില്‍ 11 ആഴ്ച വൈകിയാണ് ടോമിയുടെ ജനനം 1.27 കിലോ മാത്രമായിരുന്നു തൂക്കം.

Baby who survived five cardiac arrests returns home to celebrate his first Christmas
ടോമിയുടെ മാതാപിതാക്കളാണ് ഈദന്‍ ടൈലറും, അമ്മ എമിലിയും. ഇരുവര്‍ക്കും വയസ് 20 ആണ്. കുഞ്ഞ് ജനിച്ചതിന് ശേഷം കുഞ്ഞു ടോമി മരണപ്പെട്ടെന്ന് കരുതി മൂന്ന് തവണ 'ഗുഡ് ബൈ' പറഞ്ഞെന്ന് ഇവര്‍ തന്നെ പറയുന്നു.
പിന്നെയാണ് ടോമിക്കുള്ള ഒരോ പ്രശ്നം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കുട്ടിയുടെ ശ്വാസ നാളം അടക്കം കൃത്യമായി രൂപപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. 2 വയസുവരെയെങ്കിലും കുട്ടിക്ക് ശ്വസനത്തിന് പരസഹായം ആവശ്യമാകും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനിടെയാണ് ഡോക്ടര്‍മാരെ അമ്പരപ്പിച്ച് ആ സംഭവങ്ങള്‍ നടന്നത്.

അഞ്ച് പ്രവാശ്യം ഈ കാലത്തിനുള്ളില്‍ ടോമിക്ക് ഹൃദയാഘാതം ഉണ്ടായി. അതില്‍ മൂന്നെണ്ണം മേജര്‍ അറ്റാക്ക് തന്നെ. അതില്‍ ടോമി നഷ്ടപ്പെട്ടുവെന്നാണ് യുവ ദമ്പതികള്‍ കരുതിയത്. എന്നാല്‍ ഒരു പോരാളിയെപ്പോലെ ടോം തിരിച്ചെത്തി. ഇപ്പോള്‍ ആദ്യമായി അവന്‍ അമ്മയ്ക്കും അച്ഛനും ഒപ്പം ക്രിസ്മസും ന്യൂ ഇയര്‍ ദിവസം തന്‍റെ ഒന്നാം ജന്മദിനവും ആഘോഷിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തി.
വിദ്യാര്‍ത്ഥി കൂടിയായ ടോമിയുടെ അമ്മ എമിലി പറയുന്നു: പോരാളിയാണ് ടോമി, ഈ ഒരു വര്‍ഷം ഞങ്ങള്‍ ഏറെ ദുരിതത്തിലൂടെ കടന്നുപോയി. എന്നാല്‍ അത് ഞങ്ങളെ കരുത്തരാക്കി. ഇതെല്ലാം ടോമിയെ ഞങ്ങള്‍ക്കൊപ്പം കിട്ടയതുകൊണ്ടാണ്. അവന്‍ ഇപ്പോള്‍ എല്ലാം അസ്വദിക്കുന്നുണ്ട്. ഞങ്ങള്‍ അവനെ കിട്ടിയതില്‍ ഭാഗ്യമുള്ളവരാണ്.
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ ടോമി വീണ്ടും ആശുപത്രയിലേക്ക് മടങ്ങും.

Latest Videos

click me!