നാറ്റോ പ്രവേശം; ഫിൻലൻഡിനും സ്വീഡനും സമ്മതം മൂളി തുര്‍ക്കി

First Published | Jun 30, 2022, 2:58 PM IST

ഷ്യയുടെ യുക്രൈനില്‍ അധിനിവേശത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തുര്‍ക്കിയുടെ എതിര്‍ത്തിനെ തുടര്‍ന്ന് നടപടി വൈകി. ഒടുവില്‍ മൂന്ന് രാജ്യങ്ങളുടെ വിദേശകാര്യ മാന്ത്രിമാര്‍ ഇന്നലെ പുതിയ കരാറുകളില്‍ ഒപ്പ് വച്ചതോടെ ഫിന്‍ലന്‍ഡിന്‍റെയും സ്വീഡന്‍റെയും നാറ്റോ പ്രവേശനത്തിന് ഉള്ള തടസങ്ങളെല്ലാം നീങ്ങി. ഇതോടെ നാറ്റോയെ തന്‍റെ അതിര്‍ത്തിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ (Vladimir Putin) ശ്രമങ്ങള്‍ക്ക് വിപരീത ഫലമാണ് ഉണ്ടായത്.

ഫെബ്രുവരി 24 ന് യുക്രൈന്‍റെ ഭൂമിയിലേക്ക് നവ-നാസി സൈനിക സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് റഷ്യന്‍ സൈന്യം കടന്ന് കയറിയതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ നാറ്റോ അംഗത്വത്തിനുള്ള യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ (Volodymyr Zelenskyy) തീരുമാനമായിരുന്നു. 

യുദ്ധം ഇന്ന് അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുന്നു. കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ ഇനി തകരാനായി കെട്ടിടങ്ങളൊന്നും തന്നെ ബാക്കിയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസം കൊണ്ട് രണ്ടാം ലോകമഹായുദ്ധകാലത്തെ യുദ്ധ മുഖങ്ങളെക്കാള്‍ കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ വികൃതമാക്കപ്പെട്ടു. 


Recep Tayyip Erdogan

നീണ്ട യുദ്ധത്തില്‍ വിജയം കണ്ടേ അടങ്ങൂവെന്ന നിലപാടിലാണ് പുടിന്‍. റഷ്യന്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാനായി യൂറോപ്യന്‍ യൂണിയനിലും നാറ്റോ സഖ്യത്തിലും ചേരാനുള്ള സെലെന്‍സ്കിയുടെ തീരുമാനമായിരുന്നു അക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണമെന്ന് യുദ്ധവിദഗ്ദര്‍ നിരീക്ഷിക്കുന്നു. റഷ്യന്‍ അതിര്‍ത്തിയിലെ നാറ്റോ സാന്നിധ്യം പുടിന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

Magdalena Andersson

ഇതിന് മറയായിരുന്നു യുക്രൈന്‍റെ അസോവ് ബറ്റാലിയനെതിരെയുള്ള നവ നാസി ആരോപണം. 2014 ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തതിന് ശേഷമാണ് കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരെ നേരിടാനായി അസോവ് ബറ്റാലിയന്‍റെ ഏകീകരണം ഉണ്ടായത്. അസോവ് ബറ്റാലിയനെ അക്രമിച്ച് കീഴ്പ്പെടുത്തി കിഴക്കന്‍ യുക്രൈന്‍റെ നിയന്ത്രണം പിടിച്ചെടുക്കുകയാണ് പുടിന്‍റെ തന്ത്രമെന്നും ചില യുദ്ധ വിദഗ്ദര്‍ പറയുന്നു.

Niinisto

ഇത് വഴി കരിങ്കടലിന്‍റെ (Black Sea) നിയന്ത്രണം സ്വന്തമാക്കുക. എന്നാല്‍, കരിങ്കടല്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ച റഷ്യയ്ക്ക് ബാള്‍ട്ടിക് കടലിലെ (Baltic Sea) നിയന്ത്രണങ്ങള്‍ നഷ്ടമാകുമെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. ബാള്‍ട്ടിക്ക് കടലിന് ചുറ്റുമുള്ള ഡെന്‍മാര്‍ക്കും ജര്‍മ്മനിയും പോളണ്ടും ലിത്വാനിയയും ലാത്വിയയും എസ്റ്റോണിയയും നിലവില്‍ നാറ്റോ അംഗങ്ങളാണ്. 

ബാക്കിയുള്ള സ്വിഡനും ഫിൻലൻഡും കൂടി നാറ്റോ സഖ്യത്തില്‍ ചേരുന്നതോടെ ബാള്‍ക്കിട്ട് കടലിലെ നിയന്ത്രണം റഷ്യയുടെ കൈകളില്‍ നിന്ന്  നഷ്ടമാകും സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ബാള്‍ട്ടിക്ക് തീരത്ത് ഒറ്റയ്ക്കാകും. അവിടെ നാറ്റോ ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്യും. ഇതോടെ ബാള്‍ക്കിട്ട് തീരത്തെ റഷ്യന്‍ എക്സ്ക്ലേവ് ആയ കലിനിൻഗ്രാഡ് തീര്‍ത്തും ഒറ്റപ്പെടും. 

ഫിൻലൻഡിനും സ്വീഡനും നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) യിൽ നിന്നുള്ള തീവ്രവാദികൾക്ക് സംരക്ഷിക്കുന്നു എന്നതായിരുന്നു തുര്‍ക്കിയുടെ പരാതി. നാറ്റോയിലെ നിയമം അനുസരിച്ച് അംഗമായ 30 രാജ്യങ്ങളും ഐക്യകണ്ഠനേ തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റൊരു രാജ്യത്തെ സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ പറ്റൂ. നിലവില്‍ ഇരുരാജ്യങ്ങളുടെയും വരവിനെ എതിര്‍ത്ത ഒരോഒരു രാജ്യമായിരുന്നു തുര്‍ക്കി.

പരസ്‌പരം സുരക്ഷയ്‌ക്കെതിരായ ഭീഷണികൾക്കെതിരെ പൂർണ്ണ പിന്തുണ നൽകാന്‍ മൂന്ന് രാജ്യങ്ങളും സംയുക്ത മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതെന്ന് ഫിൻലൻഡ് പ്രസിഡന്‍റ് നിനിസ്റ്റോ പറഞ്ഞു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തുർക്കിക്ക് കൈമാറാനുള്ള അഭ്യർത്ഥനകൾ ശക്തമാക്കാൻ സ്വീഡൻ സമ്മതിച്ചതായി നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

സ്വീഡനിൽ നിന്നും ഫിൻ‌ലൻഡിൽ നിന്നും തങ്ങള്‍ക്ക് വേണ്ടത് ലഭിച്ചുവെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന്‍റെ ഓഫീസും വ്യക്തമാക്കി. ഇതോടെ യൂറോപ്പിലെ റഷ്യന്‍ അതിര്‍ത്തി രാജ്യങ്ങളായ രണ്ട് രാജ്യങ്ങള്‍ കൂടി നാറ്റോയുടെ ഭാഗഭാക്കാകും. 200 വർഷത്തെ സ്വീഡിഷ് ചേരിചേരാ നയത്തിനും ഇതോടെ അവസാനിക്കും. 

രണ്ടാം ലോകമഹായുദ്ധ സമയത്ത് സോവിയറ്റ് യൂണിയന്‍റെ കനത്ത പരാജയത്തെത്തുടർന്ന് ഫിൻലാൻഡ് നിഷ്പക്ഷത സ്വീകരിച്ചു. നാറ്റോയുമായും സഖ്യത്തിന് മുന്‍കൈയെടുത്തില്ലെന്ന് മാത്രമല്ല. പരസ്പരം അക്രമിക്കില്ലെന്ന റഷ്യയുടെ നിര്‍ദ്ദേശം അനുസരിക്കുക കൂടിയായിരുന്നു. ദശകങ്ങള്‍ നീണ്ട ഈ സൗഹൃത്തിന് ഉലച്ചില്‍ തട്ടി. 

വര്‍ഷങ്ങളായി നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡ് ജനതയും പിന്തുണ 20-25 ശതമാനമായിരുന്നു. എന്നാല്‍, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നടന്ന അഭിപ്രായ വേട്ടെടുപ്പില്‍ 79 ശതമാനം ജനങ്ങളും നാറ്റോ സഖ്യം ആവശ്യപ്പെട്ടു. 60 ശതമാനം ജനത പറയുന്നതാണ് ന്യായം എന്നതാണ് ഫിന്‍ലന്‍ഡിന്‍റെ കാഴ്ചപ്പാടും. 
 

Latest Videos

click me!