ഏറ്റവും പുതിയതായി ത്വക്കിലെ തിണർപ്പ് കൊവിഡിന്റെ ലക്ഷണങ്ങള്‍ ആകാമെന്ന് പഠനം. കിംഗ്സ് കോളേജ് ലണ്ടനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ മാര്‍ച്ചില്‍ 'ജേണല്‍ ഒഫ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി'യില്‍ നടത്തിയ ഒരു പഠനത്തില്‍ ഒരു കൊവിഡ് 19 പോസിറ്റീവ് രോഗിക്ക് ചര്‍മ്മത്തില്‍തിണർപ്പ് രൂപപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു.
undefined
2. കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊവിഡ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാകാമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
undefined
3.രുചിയും ഗന്ധവും നഷ്ടപ്പെടുന്നതും കൊവിഡിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണെന്ന്സിഡിസി വ്യക്തമാക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഗൗരവമായെടുത്ത് ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും വേണമെന്നും 'സെന്റർഫോർഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (സിഡിസി )അറിയിച്ചിട്ടുണ്ട്.
undefined
4. ശ്വാസതടസം, പനി, ചുമ ഈ മൂന്ന് ലക്ഷണങ്ങളാണ് കൂടുതൽ കൊറോണ രോഗികളിലും കണ്ട് വരുന്നതെന്ന് 'സെന്റർഫോർഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (സിഡിസി '( സിഡിസി) വ്യക്തമാക്കുന്നു.
undefined
5. വൈറസ് ബാധിക്കുന്ന 80 ശതമാനം പേര്‍ക്കും ചെറിയതോതില്‍ മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയുള്ളവര്‍ക്ക് കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
undefined