കൊറോണ തടയാൻ മാസ്‌കുകളിൽ നല്ലത് തുണികൊണ്ട് നിർമിച്ചവയെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് തുണി മാസ്കുകള്‍ കൊവിഡ് വ്യാപനം തടയാൻ സഹായിക്കുന്നതായി കണ്ടെത്തിയത്.
undefined
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം.
undefined
രോഗം ബാധിച്ച വ്യക്തി മാസ്‌ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും.
undefined
തുണികൊണ്ടല്ലാത്ത മാസ്‌ക് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്‌കുകൾ വലിച്ചെറിയുന്നതും രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു.
undefined
തുണി കൊണ്ടുള്ള മാസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നിർമിക്കാൻ സാധിക്കും എന്നതാണ്.
undefined
തുണി മാസ്കുകൾ ഉപയോഗിച്ച ശേഷം അന്നന്ന് തന്നെ കഴുകി വെയിലത്തിട്ട് ഉണക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കും. മാസ്ക് ധരിച്ച് എല്ലാ ദിവസവും പുറത്തുപോകുകയാണെങ്കിൽ നിങ്ങൾ അത് ഓരോ ദിവസവും ചൂടുവെള്ളത്തിൽ തന്നെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക.
undefined
തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിച്ച ശേഷം ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞ് കഴുകുന്നത് സുരക്ഷിതമല്ലെന്നും ഉപയോഗിച്ച ശേഷം ഉടൻ തന്നെ കഴുകി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന്ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകൻ ലിസ ലോക്കർഡ് പറഞ്ഞു.
undefined
പുറത്ത് പോകുന്നവർ ഒരു ദിവസം ഒരു മാസ്ക് തന്നെ ഉപയോഗിക്കാതെ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കയ്യിൽ കരുതണമെന്നും ലിസ പറഞ്ഞു.
undefined
'ലിസോൾ' (Lysol) അല്ലെങ്കിൽ 'ക്ലോറോക്സ്' (Clorox ) പോലുള്ള അണുനാശിനി മാസ്കിൽ തളിക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല. ഇത്,വൈറസിനെ നശിപ്പിച്ചേക്കാം. എന്നാൽ, ചിലർക്ക് ഇത് ചർമ്മപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ലിസ പറയുന്നു.
undefined
തുണി മാസ്കുകൾ തണുത്ത വെള്ളത്തിനെക്കാൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നത് അണുക്കൾ നശിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
undefined