വിളർച്ച തടയാൻ സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

First Published | May 15, 2021, 8:28 PM IST

മറ്റേത് പോഷകങ്ങളെയും പോലെ തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഘടകമാണ് സിങ്കും. പ്രതിരോധശേഷി കൂട്ടാനും വിളർച്ച തടയാനുമെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സിങ്ക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇരുമ്പിന് ശേഷം ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന രണ്ടാമത്തെ പോഷകമാണ് സിങ്ക്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

Five foods that contain zinc to prevent anemia
സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ മറ്റ് പോഷകങ്ങളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്.
Five foods that contain zinc to prevent anemia
സിങ്കിന്റെ പ്രധാനപ്പെട്ട ഒരു സ്രോതസ്സാണ് നിലക്കടല (പീനട്ട്). വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് സിങ്ക് ലഭിക്കാനുള്ള ഒരു നല്ല സ്രോതസ്സാണിത്.

മുട്ടയിൽ ആവശ്യത്തിന് സിങ്ക് അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ അഞ്ച് ശതമാനത്തോളം അടങ്ങിയിട്ടുണ്ട്.
സിങ്കിന്റെ നല്ല സ്രോതസ്സുകളാണ് കടല, പയര്‍, ബീന്‍സ് തുടങ്ങിയവ. പയറില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്കിന്റെ പന്ത്രണ്ട് ശതമാനം ലഭിക്കും. മാത്രമല്ല, നാരുകളുടെയും പ്രോട്ടീന്റെയും നല്ല സ്രോതസ്സാണ് ഇവ.
ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത് അത്യാവശ്യം വേണ്ട സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.

Latest Videos

click me!