'ക്യാമറ സ്റ്റാര്‍ട് റോളിംഗ് ആക്ഷൻ', മോഹൻലാല്‍ സംവിധായകനായി തുടക്കം കുറിച്ചു- ചിത്രീകരണ ഫോട്ടോകള്‍
First Published | Mar 31, 2021, 6:39 PM ISTമോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയുള്ളതിനാല് പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ബറോസ് എന്ന സിനിമ. മോഹൻലാല്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തുന്നു. ജിജോയുടേതാണ് സിനിമയുടെ തിരക്കഥ. ഇപോഴിതാ സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കുന്ന മോഹൻലാലിനെ ഫോട്ടോകളില്‍ കാണാം.